***first malayalam webportal for energy conservation and new-renewable energy***

ഓസ്‌മോട്ടിക്‌ പവര്‍ പ്ലാന്റ്‌ - പുത്തന്‍ ഊര്‍ജ സ്രോതസ്‌

കടുത്ത ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ വഴിയെന്തെന്നു ലോകം തലപുകഞ്ഞാലോചിക്കുമ്പോള്‍
ഒരു പുത്തന്‍ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ നോര്‍വെ. അതാണ്‌ ഓസ്‌മോട്ടിക്‌
പവര്‍ പ്ലാന്റ്‌ (Osmotic Power Plant). സമുദ്രജലവും ശുദ്ധജലവും തമ്മിലുള്ള
മര്‍ദവ്യത്യാസമാണ്‌ ഓസ്‌മോട്ടിക്‌ പവര്‍ പ്ലാന്റില്‍
വൈദ്യുതിയുല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നത്‌. ഒരു ലായകത്തിന്റെയും

ഊര്‍ജലാഭത്തിനും ലാപ്‌ടോപ്പ്‌ ബാറ്ററി ആയുസിനും

കംപ്യൂട്ടര്‍ വിപണിയില്‍ ഡസ്‌ക്‌ ടോപ്പ്‌ സിസ്റ്റത്തെക്കാളും വളര്‍ച്ചാനിരക്ക്‌ ഇന്ന്‌ ലാപ്‌ടോപ്‌ കംപ്യൂട്ടറുകള്‍ക്കുണ്ട്‌. എന്നാല്‍ ലാപ്‌ടോപ്‌ ഉപയോക്താക്കള്‍ക്ക്‌ ബാറ്ററി ചാര്‍ജ്‌ ടൈം മിക്കപ്പോഴും തടസം സൃഷ്‌ടിക്കും. ബാറ്ററി ചാര്‍ജ്‌ ആയുസ്‌ കൂട്ടാനുള്ള പത്ത്‌ നിര്‍ദ്ദേശങ്ങള്‍

വൈദ്യുതി ലാഭിക്കാന്‍ എല്‍.സി.ഡി മോണിറ്ററുകള്‍

ഊര്‍ജക്ഷമത ഏറെയുള്ള ഉപകരണങ്ങള്‍ തെരെഞ്ഞെടുക്കുന്നത്‌ നേട്ടമുണ്ടാക്കും. ഐ.ടി വിപ്ലവത്തിന്റെ ഭാഗമായി കംപ്യൂട്ടര്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി തീര്‍ന്നുവല്ലോ. ഒരു ശരാശരി കംപ്യൂട്ടര്‍ ഏകദേശം 100W ലേറെ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്‌. അതായത്‌ 10 മണിക്കൂര്‍ ഈ കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 1 യൂണിറ്റ്‌ വൈദ്യുതിയാകും എന്ന്‌ ലളിതമായി പറയാം.

ഊര്‍ജം

പ്രവൃത്തി ചെയ്യാനുള്ള കഴിവാണ്‌ ഊര്‍ജം. നിത്യജീവിതത്തില്‍ ഊര്‍ജത്തിന്റെ എത്രയെത്ര രൂപങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. പെട്രോളിയം ഉല്‍പ്പന്നങ്ങളോ, വൈദ്യുതിയോ ഇല്ലാത്ത ഒരു ദിവസത്തെ പറ്റി നമുക്ക്‌ ചിന്തിക്കാനാകുമോ ഊര്‍ജമില്ലെങ്കില്‍ യന്ത്രങ്ങളെല്ലാം നിശ്ചലം. ഊര്‍ജമെന്നാല്‍ വൈദ്യുതി മാത്രമാണ്‌ പെട്ടെന്ന്‌ ഓര്‍മ്മയില്‍ വരിക.

വെള്ളം പാഴാക്കരുതേ!

വെള്ളം വീട്ടിനുമുകളിലെ ടാങ്കിലേക്ക്‌ പമ്പുചെയ്യാന്‍ നാം വൈദ്യുത മോട്ടോറിനെയാണല്ലോ ആശ്രയിക്കുക. അലക്ഷ്യമായി ടാപ്പ്‌ തുറന്നുകിടന്നാല്‍ പരോക്ഷമായി വൈദ്യുതി ഒഴുക്കികളയുന്നു എന്നുപറയാം. പമ്പ്‌ ചെയ്യുമ്പോള്‍ വെള്ളം ടാങ്ക്‌ കവിഞ്ഞൊഴുകാറുണ്ടല്ലോ. ഇതും വൈദ്യുതി നഷ്‌ട്ടം തന്നെയാണ്‌. അതോടെപ്പം തന്നെ വിലക്കുറവാണെന്നുകരുതി ഗുണമേന്മകുറഞ്ഞ തരംതാണ പമ്പുകള്‍ വാങ്ങാതിരിക്കുക.

എല്‍.ഇ.ഡി ബള്‍ബുകള്‍

എല്‍.ഇ.ഡി ബള്‍ബുകള്‍ നാളത്തെ പ്രകാശ സ്രോതസ്സ് എന്ന നിലയില്‍ ഉയര്‍ന്നു വരുന്ന ഈ കാലഘട്ടത്തില്‍, ഇവയെ സൂക്ഷ്മമായി പഠിക്കാനുള്ള ഒരു ശ്രമാമാണിത്.
എല്‍.ഇ.ഡി. അഥവാ ലൈറ്റ് എമിറ്റിംഗ് ഡയോഡ്: പേരുസൂചിപ്പിക്കുന്ന പോലെ, അടിസ്ഥാന പരമായി ഇതൊരു ജങ്ഷന്‍ ഡയോഡാണ്.

സി.വി.രാമന്‍

ഭാരതീയ ശാസ്‌ത്ര പെരുമയുടെ കിരണങ്ങള്‍ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്‌ത്രജ്ഞനായിരുന്നു സര്‍. സി.വി.രാമന്‍. വളരെ ചിലവുകുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടും മഹത്തായ ശാസ്‌ത്ര കണ്ടുപിടുത്തങ്ങള്‍ നടത്താമെന്ന്‌ സ്വന്തം ജീവിതം കൊണ്ട്‌ മറ്റുള്ളവരെ പഠിപ്പിച്ച ഈ ശാസ്‌ത്രന്വേഷിയാണ്‌ ഏഷ്യയിലേക്ക്‌ ആദ്യമായി ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം കൊണ്ട്‌ വന്നത്‌.

സി എഫ് എല്‍ വിളക്കുകളെപ്പറ്റിത്തന്നെ

വൈദ്യുതി ഇന്നു എല്ലാവര്ക്കും അത്യാവശ്യമാണ്. എന്നാല്‍ അത് എത്ര പേര്‍ സൂക്ഷിച്ചു ഉപയോഗിക്കുന്നു എന്ന് ചോദിച്ചാല്‍ വളരെ കുറച്ചുപേര്‍ മാത്രം എന്നായിരിക്കും ഉത്തരം.
സി എഫ് എല്‍ വിളക്കുകള് ലാഭകരമാണെന്ന് പറഞ്ഞു. അതെങ്ങനെ എന്ന് നോക്കാം.ഒരു വീട്ടില്‍ 10 വിളക്കുകളാണെന്നിരിക്കട്ടെ.

അമ്ല മഴയില്‍ കുതിരുന്ന ഇന്ത്യ

മഴയെ സ്നേഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ മഴയെന്നു കേള്‍ക്കുമ്പോള്‍ പേടിക്കേണ്ട കാലവും അധികം അകലെയല്ല. ഇന്ത്യയില്‍ മഴവെള്ളത്തില്‍ അമ്ലാംശം കൂടുന്നുവെന്നു പഠന റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

വൈദ്യുതി മുദ്രാ ഗീതങ്ങള്‍

ഒരു സ്വിച്ച് കെടുത്തുമ്പോള്‍
-------------------------------
ഒരു സ്വിച്ച് കെടുത്തുമ്പോള്‍
ഒരു പിടി ഊര്‍ജം കരുതുന്നു
പല സ്വിച്ച് കെടുത്തുമ്പോള്‍
ഊര്‍ജ കടലാകുന്നു

ഒരു സ്വിച്ച് കെടുത്തുമ്പോള്‍
ഒരു തിരി വെട്ടം കരുതുന്നു
പല സ്വിച്ച് കെടുത്തുമ്പോള്‍
ഭാവിയിലെയിരുട്ടകലുന്നു.