***first malayalam webportal for energy conservation and new-renewable energy ***

നുറുങ്ങറിവുകള്‍

ഊര്‍ജ പ്രതിസന്ധിയും ബാക്‌ടീരിയയും

ഊര്‍ജ പ്രതിസന്ധിയും ബാക്‌ടീരിയയും തമ്മിലെന്തു ബന്ധം? ഊര്‍ജ പ്രതിസന്ധിക്കു
വലിയൊരു പരിഹാരവുമായെത്തുകയാണഅ ഇത്തിരിക്കുഞ്ഞന്‍ ബാക്‌ടീരിയകള്‍. ക്രൂഡ്‌ ഓയിലിനെ
നേരിട്ടു മീഥേന്‍ ആക്കി മാറ്റുന്ന ബാക്‌ടീരിയകളെ കണ്ടെത്തിക്കഴിഞ്ഞു ഗവേഷകര്‍.
ഭൂമിയുടെ ആഴങ്ങളില്‍ പെട്രോളിയത്തെ മീഥേന്‍ ആക്കി മാറ്റുന്ന ബാക്‌ടീരിയകളുണ്ടെന്നു
പണ്ടുതൊട്ടേ ശാസ്‌ത്രജ്ഞര്‍ക്കറിയാമായിരുന്നു. പക്ഷേ ബാക്‌ടീരിയകളെയും അവയുടെ

വരുന്നു റെയിന്‍ബോ സോളാര്‍ സെല്‍

സോളാര്‍ സെല്ലുകളുടെ ശ്രേണിയിലേക്കു വര്‍ണത്തിളക്കവുമായെത്തുകയാണ്‌ റെയിന്‍ബോ
സോളാര്‍ സെല്‍. ഈ സൗരസെല്ലിനു മഴവില്ലിന്റെ പേരുകൊടുക്കാന്‍ കാരണമുണ്ട്‌. സെമി
കണ്ടക്‌ടര്‍ ക്വാണ്ടം ഡോട്ടുകളാണ്‌ ഇതില്‍ ഉപയോഗിക്കുന്നത്‌. നാനോ വലിപ്പത്തിലുള്ള
ഈ അര്‍ധചാലക ക്രിസ്റ്റലുകള്‍ക്ക്‌ പ്രകാശത്തിലെ വിവിധ വര്‍ണങ്ങളെ ആഗിരണം ചെയ്യാനും
വ്യത്യസ്‌ത നിറത്തിലുള്ള പ്രകാശം പുറപ്പെടുവിക്കാനുമുള്ള കഴിവുണ്ട്‌.

ഹൈഡ്രജന്‍ എന്ന താരം

കടുത്ത ഊര്‍ജ പ്രതിസന്ധിയില്‍നിന്നു ലോകത്തെ കരകയറ്റാന്‍ പുത്തന്‍
ഊര്‍ജസ്രോതസ്സുകള്‍ തേടിയുള്ള യാത്രയിലാണു ശാസ്‌ത്രലോകം. ഈ യാത്രയും അന്വേഷണങ്ങളും
ഇപ്പോള്‍ എത്തിനില്‍ക്കുന്നത്‌ ഹൈഡ്രജനിലാണ്‌. അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുന്ന
ഫോസില്‍ ഇന്ധനങ്ങള്‍, നിലവിലുള്ള ഊര്‍ജസ്രോതസ്സുകളുടെ പരിമിതികള്‍ ഇവയൊക്കെ ഒരു
പുത്തന്‍ ഊര്‍ജസ്രോതസ്സിന്റെ അനിവാര്യതയിലേക്കാണു വിരല്‍ചൂണ്ടുന്നത്‌. ഹൈഡ്രജനും

ഊര്‍ജം ബാക്‌ടീരിയയില്‍ നിന്നും

ഇത്തിരിക്കുഞന്മാരായ ബാക്‌ടീരിയകളായിരിക്കും ഭാവിയിലെ ഊര്‍ജ സ്രോതസുകള്‍ എന്നു
കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടോ? പരമ്പരാഗത ഊര്‍ജസ്രോതസുകള്‍ അതിവേഗം
അപ്രത്യക്ഷമാകുമ്പോള്‍ ബദല്‍ ഊര്‍ജസ്രോതസുകള്‍ തേടിയുള്ള നിരന്തരമായ യാത്രയിലാണ്‌
ശാസ്‌ത്രലോകം. ഇതിനിടയില്‍ സൂര്യപ്രകാശത്തില്‍ നിന്നും ചെളിയില്‍ നിന്നും മണ്ണില്‍

ഊര്‍ജം ജൈവദ്രാവകങ്ങളില്‍ നിന്നും

മൂത്രം, കണ്ണുനീര്‍, ഉമിനീര്‍ തുടങ്ങിയ ജൈവദ്രാവകങ്ങളായിരിക്കും, ഭാവിയുടെ
ഊര്‍ജസ്രോതസുകള്‍ എന്നു കേള്‍ക്കുമ്പോള്‍ അദ്‌ഭുതം തോന്നാറുണ്ടോ? സിംഗപ്പൂരില്‍
ഗവേഷണം നടത്തുന്ന പ്രഫസര്‍ കെ.ബി.ലീയും സഹപ്രവര്‍ത്തകരും മനുഷ്യന്റെ മൂത്രം
ഉപയോഗിച്ച്‌ ഊര്‍ജം ഉത്‌പാദിപ്പിക്കാന്‍ സാധിക്കുന്ന പേപ്പര്‍ ബാറ്ററികള്‍
വികസിപ്പിച്ചെടുത്തു കഴിഞ്ഞു! അതും ഒരു ക്രെഡിറ്റ്‌ കാര്‍ഡിനെക്കാള്‍ ചെറിയ

ഓസ്‌മോട്ടിക്‌ പവര്‍ പ്ലാന്റ്‌ - പുത്തന്‍ ഊര്‍ജ സ്രോതസ്‌

കടുത്ത ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ വഴിയെന്തെന്നു ലോകം തലപുകഞ്ഞാലോചിക്കുമ്പോള്‍
ഒരു പുത്തന്‍ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ നോര്‍വെ. അതാണ്‌ ഓസ്‌മോട്ടിക്‌
പവര്‍ പ്ലാന്റ്‌ (Osmotic Power Plant). സമുദ്രജലവും ശുദ്ധജലവും തമ്മിലുള്ള
മര്‍ദവ്യത്യാസമാണ്‌ ഓസ്‌മോട്ടിക്‌ പവര്‍ പ്ലാന്റില്‍
വൈദ്യുതിയുല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നത്‌. ഒരു ലായകത്തിന്റെയും

അമ്ല മഴയില്‍ കുതിരുന്ന ഇന്ത്യ

മഴയെ സ്നേഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ മഴയെന്നു കേള്‍ക്കുമ്പോള്‍ പേടിക്കേണ്ട കാലവും അധികം അകലെയല്ല. ഇന്ത്യയില്‍ മഴവെള്ളത്തില്‍ അമ്ലാംശം കൂടുന്നുവെന്നു പഠന റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.