28/03/2009 ശനിയാഴ്‌ച രാത്രി 8.30ന് ലോകത്താകമാനമുള്ള
വൈദ്യുതവിളക്കുകള്‍ ഒരു മണിക്കൂര്‍ കണ്ണടയ്‌ക്കും. ഈ ഒരുമണിക്കൂര്‍ അറിയപ്പെടുക
'എര്‍ത്ത് അവര്‍'. ആഗോളതാപനത്തില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി
വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ ആഹ്വാനപ്രകാരമാണ് എര്‍ത്ത് അവര്‍
ആചരിക്കുന്നത്.ഒരു ലൈറ്റ് അണയ്‌ക്കൂ, പവര്‍കട്ട് ഒഴിവാക്കൂ എന്ന ആശയം
എര്‍ത്ത് അവര്‍ എന്ന പേരില്‍ ആഗോളതാപനത്തിനെതിരെ ബോധവല്‍ക്കരണം രാജ്യാന്തരതലത്തില്‍ തന്നെ നടക്കുകയാണ്.ഇതിന്റെ ഭാഗമായി മാര്‍ച്ച് 28ന് രാത്രി 8.30 മുതല്‍ ഒരു മണിക്കൂര്‍നേരം വൈദ്യുതി വിളക്കുകളും ദീപാലങ്കാരങ്ങളും ഒഴിവാക്കുന്നു.ഭൂമിയ്‌ക്കായ് ഒരു മണിക്കൂര്‍എന്ന പ്രചരണം വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍നേച്ചറിന്റെ നേതൃത്വത്തില്‍ വ്യക്‍തികള്‍,വാണിജ്യസ്ഥാപനങ്ങള്‍,സര്‍ക്കാരുകള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയ
നാടിന്റെ വികസനത്തില്‍ ഒഴിവാക്കാനാകാത്ത അടിസ്ഥാന വിഭവമാണ് ഊര്‍ജമെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ ഇന്ന് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് അതിവേഗം വറ്റിക്കൊണ്ടിരിക്കുന്ന ഖനിജ ഇന്ധന സ്രോതസുകളെയാണ്. വര്‍ധിച്ചു വരുന്ന ഊര്‍ജ ഉപഭോഗം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കുമെന്ന് ഞാന്‍ മനസിലാക്കുന്നു.
ക്രിസ്‌മസിന്റെ അവിഭാജ്യ ഘടകങ്ങളാണ് ക്രിസ്‌മസ് നക്ഷത്രവും വൈദ്യുത ദീപാലങ്കാരങ്ങളും. ഇത്തവണത്തെ ക്രിസ്‌മസിന് ഊര്‍ജ സംരക്ഷണ ചിന്തകളും ആകാം അങ്ങനെ ഹരിതാഭമാകട്ടെ (പരിസ്ഥിതി സൌഹൃദം) ഇനിയുള്ള രാവുകള്‍. സാധാരണയായി ക്രിസ്‌മസ് സ്‌റ്റാറില്‍ ഇന്‍കാന്‍ഡസന്റ് ലാമ്പുകള്‍-സാധാരണ മഞ്ഞ പ്രകാശം നല്‍കുന്ന ബള്‍ബ്- ആണല്ലോ ഉപയോഗിക്കുന്നത്, ഈ പ്രാവശ്യം മുതല്‍ ബള്‍ബിന് പകരം സി.എഫ്.എല്‍ ആക്കിക്കോളൂ.
എല്ലാ വര്‍ഷവും ഡിസംബര്‍ 14 ദേശീയ ഊര്‍ജ സംരക്ഷണദിനമായി ഇന്‍ഡ്യയില്‍ ആചരിക്കുന്നു. ഓരോ വര്‍ഷവും കഴിയുന്തോറും ഈ ദിനത്തിന്റെ പ്രസക്‍തിയും പ്രാധാന്യവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 2008 എന്ന വര്‍ഷം അവസാനിക്കുംമ്പോള്‍ ഊര്‍ജവും അതിന്റെ ഉചിതവും മിതവുമായ ഉപയോഗം ഓര്‍മ്മിപ്പിക്കുന്ന എത്രയോ സംഭവങ്ങള്‍ അരങ്ങേറി എന്ന് കൂടി ചിന്തിക്കുക.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്നോട്ട് വയ്‌ക്കാവുന്ന ക്രീയാത്മകവും അതേ സമയം വളരെ പ്രായോഗിക പ്രാധാന്യമുള്ളതുമായ ഒരു മുദ്രാവാക്യമാണ് ‘ഒരു ലൈറ്റ് അണയ്‌ക്കൂ പവര്‍ക്കട്ട് ഒഴിവാക്കൂ’ എന്നത്. ഇന്ന് പീക്ക് ലോഡ് സമയത്ത് (6 പി.എം മുതല്‍ 10 പി.എം വരെ) ഏകദേശം 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. കേരളത്തില്‍ 90 ലക്ഷത്തോളം വൈദ്യുതി ഉപഭോക്താക്കളാണ് നിലവിലുള്ളത്.
ദേശീയ ഊര്‍ജസംരക്ഷണദിനമായ ഡിസംബര്‍ 14 നോടനുബന്ധിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ (കേരള സര്‍ക്കാര്‍) നടത്തുന്ന വിവിധ മത്സരങ്ങളുടെ വിവരങ്ങള്‍.ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 30 ന് മുന്‍പ് അതാത് ജില്ലകളില്‍ വച്ച് നടത്തുന്നതാണ്. സംസ്‌ഥാന തല മത്സരങ്ങള്‍ ഡിസംബര്‍ 13 ന് തിരുവനന്തപുരത്ത് വച്ച് നടക്കും.
ഈ വെബ് പോര്‍ട്ടലില്‍ കൂട്ടിച്ചേര്‍ക്കാനായി ഊര്‍ജസംരക്ഷണാശയങ്ങള്‍, വാര്‍ത്തകള്‍, ലേഖനങ്ങള്‍, കഥ, കവിത, നാടകം, കാര്‍ട്ടൂണ്‍, കഥാപ്രസംഗം, പോസ്റ്റര്‍, ഫോട്ടോ, ഊര്‍ജസംരക്ഷണ ടിപ്‌സ് എന്നിങ്ങനെ ഊര്‍ജ പരിസ്ഥിതി സംരക്ഷണത്തെ സഹായിക്കുന്ന എന്തു മാറ്ററും ഞങ്ങള്‍ക്ക് അയച്ചു തരിക. വെബ് പോര്‍ട്ടലില്‍ ചേര്‍ക്കുന്നവയ്‌ക്ക് ഒരു ചെറിയ സമ്മാനവും നല്‍കുന്നതാണ്.
ഊര്‍ജവും,
ഊര്‍ജവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സമകാലിക സാഹചര്യത്തില്‍ സമൂഹത്തില്‍ ഗൗരവമായി
ചര്‍ച്ച ചെയ്യുന്നുണ്ട്. ഊര്‍ജ ഉത്‌പാദനം പോലെ തന്നെ ഗൗരവമേറിയതാണ്
ഊര്‍ജസംരക്ഷണവും. ലഭ്യമായ വിഭവം യുക്തമായി ഉപയോഗിക്കേണ്ടത് നമ്മുടെ മാത്രമല്ല,
വരുംതലമുറയുടെ കൂടി സുഗമമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്നതും ഊര്‍ജസംരക്ഷണം