***first malayalam webportal for energy conservation and new-renewable energy ***

ഊര്‍ജസംരക്ഷണം

ഊര്‍ജ്ജത്തിന്റെ കണക്ക്‌

കണക്ക്‌ എന്നു പറഞ്ഞാല്‍ പല കൂട്ടുകാര്‍ക്കും അത്‌ അല്‌പം വിഷമം പിടിച്ച ഒരു വിഷയം
ആണ്‌. അത്‌ ഊര്‍ജ്ജത്തിന്റെ കണക്കുകൂടി ആകുമ്പോള്‍ വിഷമം ഒന്നുകൂടി കൂടിയെന്നു
വരാം. ശക്തി അളക്കുന്ന മാത്ര വാട്ട്‌; ഊര്‍ജ്ജം അളക്കുന്ന പ്രായോഗികമാത്ര കിലോ
വാട്ട്‌ മണിക്കൂര്‍ - ഈവകയെല്ലാം കൂട്ടുകാര്‍ക്കും അറിയാമല്ലോ. ഇതളക്കാന്‍
മീറ്ററുകളും ഉണ്ട്‌. വൈദ്യുത ഊര്‍ജ്ജം അളക്കുവാനായി വീടുകളില്‍ ഇലക്‌ട്രിസിറ്റി

ഊര്‍ജ്ജം ചോരുന്ന വഴികള്‍

ഊര്‍ജ്ജ നഷ്‌ടം ഒഴിവാക്കുന്ന കാര്യമാണല്ലോ നാം പറഞ്ഞു വന്നത്‌. എങ്ങനെയാണഅ ഊര്‍ജം
ചോരുന്നത്‌? എവിടെയാണ്‌ ഊര്‍ജ്ജം ചോരുന്നത്‌? നോക്കി കാണാന്‍ കഴിയാത്ത പഴുതുകളാണ്‌
ഊര്‍ജ്ജം ചോരുന്ന വഴികള്‍. തുറന്ന അടുപ്പില്‍ വിറകുകത്തുമ്പോള്‍ ആവശ്യത്തിലധികം
വായു കടക്കുന്നു. വിറക്‌ ഏറ്റവും നന്നായി കത്തുന്നു. കത്തിയ വിറകിന്റെ ഭാഗം ചാരമായി

മീറ്റര്‍ വായിക്കാന്‍ പഠിക്കുക ഊര്‍ജ്ജം സംരക്ഷിക്കുക

വൈദ്യുതി എത്താത്ത വീടുകള്‍ ഇന്ന്‌ എത്ര വിരളം! വൈദ്യുതി എത്തുന്നതോടെ
വൈദ്യുതോപകരണങ്ങളും എത്തും. ഒരു വീട്ടില്‍ എന്തെല്ലാം വൈദ്യുതോപകരണങ്ങളാണു കൈകാര്യം
ചെയ്യേണ്ടിവരിക - തേപ്പുപെട്ടി, ഇമേര്‍ഷന്‍ ഹീറ്റര്‍, ഇലക്‌ട്രിക്‌ കെറ്റില്‍,
മിക്‌സി, ഇലക്‌ട്രിക്‌ ഹീറ്റര്‍ ഇലക്‌ട്രിക്‌ അവ്‌ന്‍, വാഷിംഗ്‌, മെഷന്‍, ഗീസര്‍
അങ്ങനെ...
വൈദ്യുതോപകരണങ്ങള്‍ ലളിതമായവയും സങ്കില്‍ണ്ണമായവയുമുണ്ട്‌. എന്നാല്‍

ഊര്‍ജ്ജ സംരക്ഷണം എവിടെ തുടങ്ങണം?

നമുക്കോരോരുത്തര്‍ക്കും ഊര്‍ജ്ജം സംരക്ഷിക്കുവാന്‍ അഥവാ ഊര്‍ജ്ജം ചോരുന്നത്‌
തടയാന്‍, നേരം വെളുക്കുന്നതു മുതല്‍, ദിവസം മുഴുവന്‍ എത്രയെത്ര അവസരങ്ങളാണ്‌
കിട്ടുന്നത്‌! എന്നാല്‍ നാം ഈ അവസരങ്ങളില്‍ അധികവും പാഴാക്കിക്കളയുകയാണ്‌ എന്ന്‌
പറയുന്നതാവും ശരി. സമയത്തിനും ഊര്‍ജ്ജത്തിനും ഒരു വിലയും കല്‌പിക്കാത്തവരാണ്‌
നമ്മില്‍ പലരും. തുച്ഛമായ വിലയ്‌ക്ക്‌ ഊര്‍ജ്ജം കിട്ടുന്നതുകൊണ്ടാണ്‌ നമുക്ക്‌

ഊര്‍ജ്ജസംരക്ഷണം എങ്ങനെ?

അമ്മ എങ്ങനെയാണ്‌ ചോറു വെക്കുന്നത്‌? ഓ, അക്കാര്യം അങ്ങനെ സൂക്ഷിച്ചു
നോക്കിയിട്ടില്ല എന്നാവുമോ മറുപടി. ഇല്ല. നമ്മില്‍ ചിലരെങ്കിലും അക്കാര്യം
ശ്രദ്ധിച്ചു കാണും. അടുപ്പില്‍ വിറക്‌ വച്ച്‌ തീ കൂട്ടി, പാത്രത്തില്‍ വെള്ളം
ഒഴിച്ച്‌ വെള്ളെ തിളച്ചു തുടങ്ങുമ്പോള്‍ അരി കഴുകി അടുപ്പത്തിടുന്നു. പിന്നെയും തീ
കൂട്ടി അമ്മ മറ്റു പലജോലികളിലും മുഴുകുന്നു. കുറെ കഴിഞ്ഞ്‌ ഒരു തവികൊണ്ട്‌ അല്‌പം

ഊര്‍ജ്ജ സംരക്ഷണം എന്ത്‌? എന്തിന്‌?

ഇന്നു നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഒട്ടും അപ്രധാനമല്ലാത്ത
ഒന്നാണ്‌ ഊര്‍ജ്ജപ്രതിസന്ധി. അല്‌പം വൈകിയെങ്കിലും ഇതേ പറ്റി നാം ബോധവാന്മാരായത്‌
ഒരു നല്ല ലക്ഷണമാണ്‌. ഒരു ജനതയുടെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അളവുകോലായി
കണക്കാക്കുന്നത്‌ ഊര്‍ജ്ജത്തിന്റെ പ്രതിശീര്‍ഷ ഉപയോഗമാണ്‌. അമിതോപയോഗം മൂലം

വൈദ്യുതി ലാഭിക്കാന്‍ എല്‍.സി.ഡി മോണിറ്ററുകള്‍

ഊര്‍ജക്ഷമത ഏറെയുള്ള ഉപകരണങ്ങള്‍ തെരെഞ്ഞെടുക്കുന്നത്‌ നേട്ടമുണ്ടാക്കും. ഐ.ടി വിപ്ലവത്തിന്റെ ഭാഗമായി കംപ്യൂട്ടര്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി തീര്‍ന്നുവല്ലോ. ഒരു ശരാശരി കംപ്യൂട്ടര്‍ ഏകദേശം 100W ലേറെ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്‌. അതായത്‌ 10 മണിക്കൂര്‍ ഈ കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 1 യൂണിറ്റ്‌ വൈദ്യുതിയാകും എന്ന്‌ ലളിതമായി പറയാം.

വെള്ളം പാഴാക്കരുതേ!

വെള്ളം വീട്ടിനുമുകളിലെ ടാങ്കിലേക്ക്‌ പമ്പുചെയ്യാന്‍ നാം വൈദ്യുത മോട്ടോറിനെയാണല്ലോ ആശ്രയിക്കുക. അലക്ഷ്യമായി ടാപ്പ്‌ തുറന്നുകിടന്നാല്‍ പരോക്ഷമായി വൈദ്യുതി ഒഴുക്കികളയുന്നു എന്നുപറയാം. പമ്പ്‌ ചെയ്യുമ്പോള്‍ വെള്ളം ടാങ്ക്‌ കവിഞ്ഞൊഴുകാറുണ്ടല്ലോ. ഇതും വൈദ്യുതി നഷ്‌ട്ടം തന്നെയാണ്‌. അതോടെപ്പം തന്നെ വിലക്കുറവാണെന്നുകരുതി ഗുണമേന്മകുറഞ്ഞ തരംതാണ പമ്പുകള്‍ വാങ്ങാതിരിക്കുക.